dcc-
ദളിത് കോൺഗ്രസ് ജില്ലാ പ്രസി​ഡന്റായി വെഞ്ചേമ്പ് സുരേ​ന്ദ്രൻ ചുമ​തല ഏറ്റെ​ടുക്കുന്ന ചടങ്ങ് ഡി​.സി​.സി​ പ്രസി​ഡന്റ് പി. രാജേ​ന്ദ്ര​പ്ര​സാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അംബേ​ദ്ക​റുടെ ആശ​യ​ങ്ങളും കണ്ടെ​ത്തലും ഇല്ലാ​താ​ക്കാൻ ബോധ​പൂർവ്വ​മായ ശ്രമം നട​ക്കു​ന്ന​തായി ഡി.സി.സി പ്രസി​ഡന്റ് പി. രാജേ​ന്ദ്ര​പ്ര​സാ​ദ് പറഞ്ഞു. ഇത്തരം രാഷ്ട്രീയ നീക്കത്തെ ചെറുത്ത് തോൽപ്പി​ക്കാൻ ദളിത് വിഭാ​ഗ​ങ്ങൾ മുന്നോട്ട് വരേ​ണ്ടത് കാല​ഘ​ട്ട​ത്തിന്റെ ആവ​ശ്യ​മാ​ണെന്നും അദ്ദേഹം പറ​ഞ്ഞു. ദളിത് കോൺഗ്രസ് ജില്ലാ പ്രസി​ഡന്റായി വെഞ്ചേമ്പ് സുരേ​ന്ദ്രൻ ചുമ​തല ഏറ്റെ​ടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. യോഗ​ത്തിൽ പട്ട​ത്താനം സുരേഷ് അദ്ധ്യ​ക്ഷത വഹി​ച്ചു. ഡി.സി.സി വൈസ് പ്രസി​ഡന്റ് എസ്. വിപി​ന​ച​ന്ദ്രൻ, ജനറൽ സെക്ര​ട്ടറി എൻ. ഉണ്ണി​ക്കൃ​ഷ്ണൻ, ചവറ രാധാ​കൃ​ഷ്ണൻ, സി.കെ. രവീ​ന്ദ്രൻ, കുണ്ടറ സുബ്ര​ഹ്മ​ണ്യം, അഞ്ചൽ സുരേ​ഷ്, രഞ്ജിനി സൂര്യ​കു​മാർ, അയൂബ് വെഞ്ചേ​മ്പ്, സി.കെ. പുഷ്പ​രാ​ജൻ, ബിജു ആലു​വിള എന്നി​വർ സംസാ​രി​ച്ചു.