കൊല്ലം: പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ലഹരി മാഫിയ സംഘം ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഉർജ്ജിതമാക്കി എക്സൈസും പൊലീസും.
അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി പാക്കരൻ സുജിത്ത്, പ്രദേശവാസികളായ അജിത്ത്, ലെനിൻബോസ്‌കോ എന്നിവരാണ് റിമാൻഡിലായത്. മറ്റ് ഏഴ് പ്രതികൾക്കായുള്ള തെരച്ചിൽ ഉർജിതമാക്കി. നാല് പ്രതികൾക്കെതിരെ ആക്രമണത്തിനും എൻ.ഡി.പി.എസ് നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി ലാറ, അറസ്റ്റിലായ രണ്ടാം പ്രതി പാക്കരൻ സുജിത്ത്, പ്രദേശവാസികളായ അജിത്ത്, ലെനിൻബോസ്‌കോ എന്നിവർക്കെതിരെയാണ് എൻ.ഡി.പി.സ് നിയമപ്രകാരം കേസെടുത്തത്. മറ്റുള്ളവർക്കെതിരെ എക്സെസ് സംഘത്തിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തിങ്കളാഴ്ച്ച ഉച്ചയോടെ തങ്കശേരി പോർട്ട് റോഡിന് സമീപമാണ് ഒൻപതംഗ എക്സൈസ് സംഘത്തിനെതിരെ അക്രമണമുണ്ടായത്.
പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസും എക്സൈസും വ്യക്തമാക്കി.