കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പ്രതിമാസം 10000 രൂപയാണ് ഓണറേറിയം. പ്രായപരിധി 21-35. യോഗ്യത: ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സും.
സാധുവായ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് കാർഡുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വർഷം. സേവനം തൃപ്തികരമെങ്കിൽ കാലയളവ് ഒരുവർഷത്തേക്ക്കൂടി ദീർഘിപ്പിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് കാർഡ് എന്നിവ സഹിതം 23ന് വൈകിട്ട് 5നകം അതാത് ബ്ലോക്ക് /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 0474 2794996.