കൊല്ലം: നവകേരള സദസിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ചവറ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കലാ-സാംസ്‌കാരിക-കായിക പരിപാടികളിലൂടെ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 4.30 മുതൽ ചവറ പാലത്തിന് തെക്ക് വശം മുതൽ പരിമണം വരെ കൂട്ടയോട്ടം. പുത്തൻതുറ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൈകിട്ട് കലാസന്ധ്യ. ശങ്കരമംഗലം സ്‌കൂൾ ഗ്രൗണ്ടിൽ 8ന് വൈകിട്ട് 7ന്ഫുട്ബാൾ മത്സരം, ഓലമെടയൽ മത്സരം. 9ന് അയ്യൻകോയിക്കൽ സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 4 മുതൽ മെഗാതിരുവാതിര, ശങ്കരമംഗലം സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് 7ന് വനിതകളുടെ ഫുട്ബാൾ മത്സരം. 10ന് പന്മനയിൽ സെമിനാർ, ചവറയിൽ ബാഡ്മിന്റൺ. ചവറ പഞ്ചായത്ത് ഓഫീസിൽ 11ന് രാവിലെ 10ന് കുക്കറി ഷോ, മണ്ഡപം ജംഗ്ഷനിലെ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ ഓലമെടയൽ മത്സരം, തേവലക്കര ഗ്രാമപഞ്ചയാത്ത് ഹാളിൽ ഉച്ചയ്ക്ക് 2ന് ക്വിസ് മത്സരം, 12ന് പന്മനയിൽ തുണി കാൻവാസിൽ ചിത്രരചന, തേവലക്കരയിൽ ഉച്ചകഴിഞ്ഞ് 3ന് പാചകമേള, കൊറ്റങ്കുളങ്ങരയിൽ വൈകിട്ട് 5 മുതൽ മെഗാതിരുവാതിരയുമാണ് ഒരുക്കിയിട്ടുള്ളത്.