 
കുണ്ടറ: പരുത്തൻപാറ കെ.എസ്.ഇ.ഡി.സിക്കു മുന്നിൽ അഡ്വ. സവിൻ സത്യൻ, അഡ്വ. രതീഷ് കിളിത്തട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി വനിതാ തൊഴിലാളികൾ നടത്തുന്ന സമരം സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ശമ്പള പരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഐ.എൻ.ടി.യു.സി തൊഴിലാളികളും നേതാക്കളും രാവിലെ ഗേറ്റിനു മുന്നിൽ സമരം ആരംഭിച്ചത്. ഇതറിഞ്ഞെത്തിയ സി.ഐ.ടി.യു നേതാക്കളും തൊഴിലാളികളും സമരം തടയാൻ ശ്രമിച്ചു. പിങ്ക് പൊലീസ്
അടങ്ങുന്ന സംഘമെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും പിൻമാറാൻ തയ്യാറായില്ല. തുടർന്ന് കമ്പനി മാനേജർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ 11ന് ജില്ലാതലത്തിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമെടുക്കാം എന്ന ധാരണയിൽ ഒത്തുതീർപ്പായി.