കൊല്ലം : ചെറുശ്ശേരി ഭാഗം എസ്.എൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബും ചവറ ഐ.ആർ.ഇ.എല്ലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന ക്യാമ്പിന് എസ്.എൻ. ലൈബ്രറി പ്രസിഡന്റ് വി.കെ.മധുസൂദനൻ അദ്ധ്യക്ഷനായി. തട്ടാശ്ശേരി വാർഡ് മെമ്പർ കെ. പ്രദീപ് ഉദ്‌ഘാടനം നിർവഹിച്ചു. ചവറ ഐ.ആർ.ഇ.എൽ മാനേജർ അജി, ചെറുശ്ശേരി ഭാഗം വാർഡ് മെമ്പർ വിജി,ഡോ.അനൂപ്, ഡോ. അജിത, വി.എസ് .രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എൻ ലൈബ്രറി സെക്രട്ടറി എസ്.സുഭാഷ് കുമാർ സ്വാഗതവും എസ്.എൻ ലൈബ്രറി വൈസ് പ്രസിഡന്റ് പൊന്നമ്മ നന്ദിയും പറഞ്ഞു.