കൊട്ടാരക്കര: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024ൽ ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ളോമ ഇൻ അപ്ളൈഡ് കൗൺസലിംഗ് കോഴ്സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരുവർഷമാണ് കാലാവധി. സ്വയം പഠന സാമഗ്രികൾ, സമ്പർക്ക ക്ളാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവർ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ വെബ് സൈറ്റിൽ ലഭിക്കും. ഫോൺ 9847458969. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.31. ജില്ലയിലെ പഠന കേന്ദ്രം മാർത്തോമ്മാ കൗൺസലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജൂബിലി മന്ദിരം കാമ്പസ്, പുലമൺ ,കൊട്ടാരക്കര.