പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് നവ കേരള സഹകാരി സംഗമം നടക്കും. ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സംഗമം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മുഖ്യപ്രഭാക്ഷണം നടത്തും. ബാങ്ക് പ്രസിഡന്റ് വി.എസ്.മണി അദ്ധ്യക്ഷനാകും. തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ , ജില്ലാ പഞ്ചായത്ത് അംഗം കെ.അനിൽ കുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ. കോമളകുമാർ, ബ്ലോക്ക് അംഗം റെജി ഉമ്മൻ, പുനലൂർ കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് എസ്. ബിജു, ഓയിൽ ഫാം ഇൻഡ്യ ലിമിറ്റേഡ് ഡയറക്ടർ ബോർഡ് അംഗം സി.അജയപ്രസാദ്, പുനലൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.രാജേന്ദ്രൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ജി. പ്രമീള, എ.ടി.ഷാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, മുൻ ബാങ്ക് പ്രസിഡന്റ് എം.ഡാനിയേൽ , സെക്രട്ടറി ഇൻ - ചാർജ് റോഷൻ തോമസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.രതിഷ്, ജെ.കമലാസനൻ , അഡ്വ. എൻ.കെ.രാജൻ, വിനോദ് തോമസ്, ആർ.മോഹനൻ നായർ, എസ്.സുരേഷ്കുമാർ , ബി.ഷീബ, സിംലാ ബീവി, പി.രാജി, എ.ആർ.കെ.സുരേഷ് തുടങ്ങിയവർ സംസാരിക്കും.