nijin

പാവുമ്പ: അരമത്ത് മഠത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജി ഭവനത്തിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ നിജിൻ ഷാജിയാണ് (22) മരിച്ചത്.

ശനിയാഴ്ച്‌ച രാത്രി അരമത്ത് മഠം ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. നിജിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പാവുമ്പ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. സഹോദരൻ: ഷിജിൻ ഷാജി.