vendar
വെണ്ടാർ ബാലകൃഷ്ണ പിള്ളയുടെ ഒൻപതാമത് അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : വെണ്ടാർ ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന വെണ്ടാർ ബാലകൃഷ്ണ പിള്ളയുടെ ഒൻപതാമത് അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ജെ.ജയകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.രശ്മി വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. വെണ്ടാർ ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം കനിവ് ചാരിറ്റബിൾ ട്രസ്റ്റ്, ചങ്ങൻകുളങ്ങര സായിശം വൃദ്ധസദനം എന്നിവിടങ്ങളിലേക്കുള്ള ജീവകാരുണ്യ സഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബന്ധപ്പെട്ട ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഡി. എസ്. സുനിൽകുമാർ, സത്യസായി സേവാ സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റ് കെ.ജി.രാജീവൻ, പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മഠത്തിനാപ്പുഴ അജയകുമാർ, ഹരികൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഇന്റർനാഷണൽ ചെസ് ആർബിറ്റർ ബിജുരാജ്, കോട്ടാത്തല ശ്രീകുമാർ, കോട്ടാത്തല ശശികുമാർ എന്നിവരും അദ്ധ്യാപകരെ പ്രതിനിധീകരിച്ച് ടി.ജയഭദ്രനും സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിൽ മാനേജർ ഗൗതംകൃഷ്ണ സ്വാഗതവും മാനേജിങ്ങ് കമ്മിറ്റിയംഗം കെ.ബി.ലക്ഷ്മികൃഷ്ണ നന്ദിയും പറഞ്ഞു.