കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്ക്കറിന്റെ 67-ാം അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ബി .ആർ. അംബേദ്ക്കറിന്റെ ദർശനങ്ങൾ കാലാതീതമായതാണെന്നും മതേതര ഇന്ത്യയിൽ അദ്ദേഹത്തിന്റെ ധീരനിലപാടുകൾ എക്കാലത്തും സ്മരിക്കപ്പെടുന്നതാണെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. രാജനെ സമ്മേളനത്തിൽ വെച്ച് അനുമോദിച്ചു. അഡ്വ.കെ.എ.ജവാദ് അനുസ്മരണ പ്രഭാഷണം നടത്തി. തൊടിയൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ ചെട്ടയത്ത് അജയൻ, അഡ്വ. മഠത്തിനേത്ത് വിജയൻ , എ.ഷഹനാസ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ ആർ .എസ്. കിരൺ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മുനമ്പത്ത് വഹാബ് ബി.എസ്. വിനോദ് ,നീലി കുളം സദാനന്ദൻ,ബിജു പാഞ്ചജന്യം, അഡ്വ.ബി .ബിനു, അഡ്വ.കെ .എസ്. രാജേഷ് ചൂളൂർ, ഷാനി ,ആർ.സനജൻ, അനില ബോബൻ ,ആസാദ് തുടങ്ങിയവർ സംസാരിച്ചു.