നിലമേൽ: പഞ്ചായത്ത്‌ നിലമേൽ പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ലോൺ,ലൈസൻസ്,സബ്‌സിഡി മേള ഇന്ന് പകൽ 2ന് നിലമേൽ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടക്കും.

ജില്ലാപഞ്ചായത്ത് / ബ്ലോക്ക്‌പഞ്ചായത്ത്‌ / ഗ്രാമ പഞ്ചായത്തിന്റെ ഗ്രൂപ്പ്‌ / സ്വയംതൊഴിൽ സംരംഭക പ്രോജക്ടിലേക്ക് അപേക്ഷ സമർപ്പിച്ച് ലോണിന് ശ്രമിക്കുന്നവർ , ലോൺ എടുത്ത് സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ, സ്വന്തം മുതൽ മുടക്കിൽ സ്ഥാപിച്ച ഉത്പാദന സേവന മേഖലയിൽ ഉള്ള യൂണിറ്റുകൾക്കുള്ള സബ്‌സിഡി ആവശ്യമുള്ളവർ എന്നിവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.