phot0
ആര്യങ്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.അബ്ദുൽഖാദറിന്റെ ഏഴാമത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി കെ.രാജു , സി.അജയപ്രസാദ് തുടങ്ങിയവർ സമീപം

പുനലൂർ: ആര്യങ്കാവ് മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന സി.പി.ഐ നേതാവുമായിരുന്ന എച്ച്.അബ്ദൽഖാദറിന്റെ ഏഴാമത് ചരമ വാർഷിത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു.കഴുതുരുട്ടിയിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.രാജു,സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.അജയപ്രസാദ്, പുനലൂർ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ,ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ.പി.ബി.അനിമോൻ,ജോബോയ് പേരോര, കെ.ശിവൻകുട്ടി,വി.എസ്.സോമരാജൻ, കെ.രാജൻ, ഐ.മൺസൂർ, ശ്രീദേവി പ്രകാശ്, ടി.ശാന്തകുമാരി, ആർ.ഗുണശീലൻ, എ.സ്റ്റീഫൻ, വിനോദ് തോമസ്, പി.ചെല്ലപ്പ തുടങ്ങിയവർ സംസാരിച്ചു.