എഴുകോൺ : ചൊവ്വള്ളൂർ സെന്റ് ജോർജ്ജസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് കോർഡിനേറ്റർ എ.കെ.സന്തോഷ് ബേബി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷാജാ വർഗ്ഗീസ് അദ്ധ്യക്ഷനായി. അസാപ്പ് മാസ്റ്റർ ട്രെയിനർ സിനി ജോർജ് ക്ലാസിന് നേതൃത്വം നൽകി. മിന്റു മെറിൻ മാത്യു, മിനി കുര്യാക്കോസ്, ഐഡാ അജി എന്നിവർ സംസാരിച്ചു.