കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്ക്കറിന്റെ 67-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മഹാത്മാ അയ്യങ്കാളി സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി മൈതാനത്ത് വിജയൻ അദ്ധ്യക്ഷനായി. രമണൻ പൈനും മുട്ടിൽ, ടി.കെ.സുരേന്ദ്രൻ, പവർ അനിൽ,ശശി പുതിയകാവ്, സുനിമോൾ, സോപാനം വാസു, അനിൽ എന്നിവർ സംസാരിച്ചു.