കൊല്ലം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനലായ പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിക്കായി അഷ്ടമുടി കായലിന്റെ തീരങ്ങൾ ഒരുങ്ങുമ്പോൾ തനത് രുചിവിശേഷങ്ങളുമായി ലീല റാവിസ്.

വള്ളംകളിയുടെ ചരിത്രവും മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളെക്കുറിച്ചും തുഴച്ചിൽക്കാരെയും അവരുടെ വ്യത്യസ്ത തുഴച്ചിൽ ശൈലികളെയും അടുത്തറിയാൻ 9ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ ലീല റാവിസിൽ അവസരമുണ്ട്.

മുഖ്യ ആകർഷണം വിഭവസമൃദ്ധമായ അഷ്ടമുടി ചുണ്ടൻ വള്ള സദ്യയായിരിക്കുമെന്ന് ലീല റാവിസ് ജനറൽ മാനേജർ സാം ഫിലിപ്പ് പറഞ്ഞു.

അഷ്ടമുടിയിലെ തനത് മീൻ മുളക്കിട്ട കറിയും നാടൻ കോഴിപ്പെരട്ടും വിഭവങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എക്സി. ഷെഫ് അരുൺ രാമാനുണ്ണി അറിയിച്ചു.

പങ്കെടുക്കുന്ന ഒരാൾക്ക് 1799 രൂപയാണ് ഈടാക്കുന്നത്. 6 മുതൽ 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് 899 രൂപ നൽകിയാൽ മതി. 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. വള്ളംകളി നേരിൽ കാണാനുള്ള സൗകര്യവും ഒരിക്കിയിട്ടുണ്ട്. ഫോൺ: 99470 33322 / 8590 513005.