കരുനാഗപ്പള്ളി : നഗരസഭ പരിധിയിലെ 134-ാം നമ്പർ ബൂത്ത് സമ്മേളനം എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. ബി. മോഹൻദാസ്, കെ.ശിവദാസൻ, പനക്കുളങ്ങര സുരേഷ് ,അമ്മ വീട്ടിൽ അശോകൻ, എസ്.മോളി ,അമ്പിളി ശ്രീകുമാർ ,രാജീവൻ ഹരിദാസ്, ഹമീദ് കുഞ്ഞ്, ശിവരാജൻ, വിജയകുമാരി,അനില ബോബൻ എന്നിവർ സംസാരിച്ചു. അനില ബോബൻ( പ്രസിഡന്റ്) ,ഹമീദ് കുഞ്ഞ്, ഹരിദാസൻ(വൈസ് പ്രസിഡന്റുമാർ), അനുശ്രീ, വിജയകുമാരി (സെക്രട്ടറിമാർ), സോണി ശിവദാസ് (ട്രഷറർ) എന്നിവരെ ബൂത്ത് ഭാരവാഹികളായി തിരഞ്ഞെടുത്തു.