കൊട്ടാരക്കര: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്ക്കർ 67-ാം ചരമ ദിനാചരണം ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്നു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാഥൻ പ്ളാസാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ദളിത് സർവീസ് സൊസൈറ്റി സംസ്ഥാന സമിതി പ്രസി‌ഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷനായി. വിജയൻ കാവുവിള, അഡ്വ.വി.വി.ജോസ് കല്ലട എന്നിവർ പ്രഭാഷണം നടത്തി. നവോത്ഥാന കവിതാലാപന ചടങ്ങിന് കവി ഉണ്ണി പുത്തൂർ നേതൃത്വം നൽകി. ചടങ്ങിൽ അഡ്വ.പി.ഐഷാപോറ്റി എം.എൽ.എയെയും കവയിത്രി മൃദുല റോഷനെയും ആദരിച്ചു. അഡ്വ. കെ.ഉണ്ണികൃഷ്ണമേനോൻ, വി.ഫിലിപ്പ്, പ്രൊഫ.പി.എൻ.ഗംഗാധരൻനാർ,ജയപ്രകാശ്കോക്കാട്,നെടുവത്തൂർ ചന്ദ്രശേഖരൻ , കെ.കെ. ബാബു പുനലൂർ, പാങ്ങോട് രാധാകൃഷ്ണൻ, മംഗലത്ത് നൗഷാദ് , പോൾ രാജ് പൂയപ്പള്ളി, ലതിക വിജയകുമാർ, ഷക്കീല അസീസ്, ബൃന്ദ വിജയകുമാർ, കോട്ടവട്ടം തങ്കപ്പൻ, ഷജീല സുബൈദ, ദിലീപ് ഇരിങ്ങാവൂർ, നീലേശ്വരം കൃഷ്ണൻകുട്ടി, വിജയൻ കല്ലട തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.