കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ ബയോസയൻസ് ഡിപ്പാർട്ട്മെന്റിന്റെയും കേരള സ്റ്റേറ്റ് ഗവൺമെന്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും' എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടന്നു. ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാനും കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ വെനം ഇൻഫർമാറ്റിക്സ് ഓണററി ഡയറക്ടറുമായ ഡോ. ഉമ്മൻ വി.ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഫാത്തിമ മാതാ നാഷണൽ കോളേജ് ബോട്ടണി വിഭാഗം അസോ. പ്രൊഫസർ ഡോ. റൂബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.
ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവികളായ ഡോ. ഡി. ആനന്ദൻ, പ്രൊഫ. ടി.ജി. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ സ്വാഗതവും ബയോസയൻസ് വകുപ്പ് മേധാവി പ്രോഫ. എസ്. സീത നന്ദിയും പറഞ്ഞു.