കൊട്ടാരക്കര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 9, 10 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് നടക്കും. വിവിധ ഇടങ്ങളിൽ നിന്നുമുള്ള ജാഥകൾ വൈകിട്ട് 5.30ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ സംഗമിക്കും.

തുടർന്ന് പുലമൺ ജംഗ്ഷനിലെത്തി സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ സജ്ജമാക്കിയ കൊടിമരത്തിൽ പതാക ഉയർത്തും. 9ന് കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സമ്മേളനം. രാവിലെ 9,30ന് പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനാകും. 11.30ന് പ്രതിനിധി സമ്മേളനം. വൈകിട്ട് 3.30ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അഭിവാദ്യപ്രസംഗം നടത്തും. വൈകിട്ട് 4.30ന് പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 8.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത, നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, കെ.എൻ.മധുകുമാർ, ജെ.ശശികല, ആർ.എം.ലക്ഷ്മീദേവി, വി.അർച്ചനാദേവി, എൻ.ടി.ശിവരാജൻ എന്നിവർ സംസാരിക്കും. വൈകിട്ട് 3.30ന് തിരഞ്ഞെടുപ്പ്. 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.