ചവറ: ഗവ.എൽ.വി എൽ.പി.എസ് ചവറ സൗത്തിൽ ദേശീയ ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യമേളയും പഴയ കാല വീട്ടുപകരണങ്ങളുടെ പ്രദർശനവും ഭക്ഷ്യ സുരക്ഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ അംഗം അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. ഭഷ്യ സുരക്ഷാ ഉദ്യോഗസ്ഥ ഷീന ഐ.നായർ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രഥമാദ്ധ്യാപിക പി.ജലജ സ്വാഗതം പറഞ്ഞു. തുളസീധരൻപിള്ള, രാജേഷ് ആമ്പാടി എന്നിവർ സംസാരിച്ചു. എസ്.ഭദ്ര നന്ദി പറഞ്ഞു.