photo

കരുനാഗപ്പള്ളി : നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ വീട്ടിലും അടുക്കളത്തോട്ടം നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും വരുന്ന കുടുംബങ്ങൾക്ക് രണ്ട് ലക്ഷത്തോളം പച്ചക്കറിത്തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. പച്ചമുളക്, തക്കാളി, വെണ്ട, വഴുതനങ്ങ തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിനായി വാർഡുകളിൽ എത്തിച്ചത്. . അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം പത്താം ഡിവിഷനിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ രമ്യ സുനിൽ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭ കൗൺസിലർമാരായ സുഷ അലക്സ്, അഷിത എസ്.ആനന്ദ്, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.