a
പെൻഷണേഴ്സ് അസോസിയേഷൻ ചവറ മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

ചവറ : പെൻഷൻ ആനുകൂല്യം 30മാസമായി തടഞ്ഞു വെച്ച് മുതിർന്ന പൗരന്മാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടിനെതിരെ പ്രതിഷേധിച്ച പെൻഷൻ നേതാക്കൾക്കെതിരെ കലാപ ശ്രമത്തിന് കേസ് എടുത്ത സർക്കാർ നടപടി നിന്ദ്യമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ 2016ൽ ഉത്തരവിട്ട സമഗ്ര സൗജന്യ ആരോഗ്യചികിത്സാ പദ്ധതി ആറു വർഷം മരവിപ്പിച്ച ശേഷം മെഡിസെപ്പ് എന്ന തട്ടിപ്പ് പരിപടിയാണ് ഈ സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ് .പി. എ 39-ാം ചവറ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് വർഗീസ് പി. എം. വൈദ്യൻ അദ്ധ്യക്ഷനായി. കെ. എസ് .എസ്. പി. എ സംസ്ഥാന വൈസ് പ്രസിഡന്റ് പി .ഗോപാലകൃഷ്ണൻ നായർ, ജില്ലാ പ്രസിഡന്റ് എ. എ. റഷീദ് ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, ഐ .എൻ. ടി.യു. സി ജില്ലാ സെക്രട്ടറി ആർ .ജയകുമാർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, ജി .രാമചന്ദ്രൻ പിള്ള, കെ. ആർ .നാരായണ പിള്ള, ജി .ദേവരാജൻ, കുൽസും ഷംസുദീൻ, പി .ടൈറ്റസ്, എസ്. അശോകൻ, പി. അബ്ദുൽ കബീർ, ജി. ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. വർഗീസ് പി .എം. വൈദ്യൻ(പ്രസിഡന്റ്), കുൽസും ഷംസുദീൻ, ജി. ഗോപാലകൃഷ്ണപിള്ള, എം.ടി.ജയരാജ്‌(വൈസ് പ്രസിഡന്റുമാർ), ടൈറ്റസ്(സെക്രട്ടറി), എസ്.അശോകൻ, ജെ. പ്രസാദ്, ഇ .ജമാലുദീൻ (ജോയിന്റ് സെക്രട്ടറിമാർ), എ.അബ്ദുൽ ബഷീർ (ട്രഷറർ), സുശീല (വനിതാ ഫോറം പ്രസിഡന്റ്) , ജസീന്ത(സെക്രട്ടറി) എന്നിവരടങ്ങുന്ന ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.