photo
ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന നവകേരള സഹകാരി സംഗമവും അനുമോദനവും പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ബാങ്ക് പ്രസിഡന്റ് വി.എസ്.മണി, വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ തുടങ്ങിയവർ സമീപം

പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നവകേരള സഹകാരി സംഗമവും മുതിർന്ന സഹകാരികളെ ആദരിക്കലും സഹകാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് വി.എസ്.മണി അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, പുനലൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ് എസ്.ബിജു, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു വർഗീസ് ,പഞ്ചായത്ത് അംഗം ജി.പ്രമീള,ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്.അശോകൻ, സെക്രട്ടറി ഇൻ-ചാർജ്ജ് റോഷൻ തോമസ്,ഡയറക്ടർമാരായ ജെ.കമലാസനൻ, ആർ.രതീഷ്, അഡ്വ.എൻ.കെ.രാജൻ, വിനോദ് തോമസ്,ആർ.മോഹനൻനായർ, സിംലാബീവി, ബി.ഷീബ,പി.രാജി,ഇടമൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ടി.ചന്ദ്രാനന്ദൻ,കേരളകോൺഗ്രസ് (എം) പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് തടിക്കാട് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.