jalosalvam-
പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ഉത്തരക്കുട്ടൻ, അൻസാരി ബഷീർ, ആശ്രാമം ഓമനക്കുട്ടൻ, എസ്.ആർ കടവൂർ, മണിലാൽ എന്നിവർ കവിത ചൊല്ലി. കൺവീനർ ഷിലു സ്വാഗതവും അപ്സര എ.കെ.ശശികുമാർ നന്ദിയും പറഞ്ഞു. ഡോ.സുജിത്ത്, ഹബീബ് കൊല്ലം, ഷാജഹാൻ, സിന്ധു, വിനോദ് എന്നിവർ സംസാരിച്ചു.