manushayav-

കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 'ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ- ഒരു ഉൾക്കാഴ്ച്‌ച' എന്ന വിഷയത്തിൽ കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ നടത്തി​യ ഏകദിന സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജയിൽ ഡി.ഐ.ജിയുമായ ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി ഡോ. എൻ. വിനോദ് ലാൽ ജൈവപച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ സംസ്ഥാന പി.ആർ.ഒ ജി.ശങ്കർ, വനിതാവിഭാഗം സംസ്ഥാന രക്ഷാധികാരി ഷാഹിദാ ലിയാക്കത്ത് എന്നിവർ സംസാരിച്ചു. ശ്രീനാരായണ വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും വുമൺ സ്റ്റഡി സെന്റർ കോ- ഓർഡിനേറ്ററുമായ ഡോ. ശില്പ ശശാങ്കൻ സ്വാഗതവും ബി.കോം ഒന്നാംവർഷ വിദ്യാർത്ഥിനി നിമിഷ നന്ദി​യും പറഞ്ഞു.