ചാത്തന്നൂർ: പകൽക്കുറി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രസ്ഥാനമായ ഗ്രാമികയുടെ സ്ഥാപകനായ പകൽക്കുറി പുരുഷോത്തമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 'ഗ്രാമിക' അവാർഡിനായി നാടക പുസ്‌തകങ്ങൾ ക്ഷണിക്കുന്നു. 15,555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നാടക പുസ്‌തകങ്ങളുടെ 3 കോപ്പികൾ 31നകം പി.എം.വിമൽബാബു, സെക്രട്ടറി, ഗ്രാമിക, പ്രവ്ദ, പകൽക്കുറി പി.ഒ തിരുവനന്തപുരം, പിൻ:695604 എന്ന വിലാസത്തിൽ അയക്കണം. നാടകങ്ങൾ സ്വതന്ത്ര രചനകളായിരിക്കണം. കുട്ടികളുടെ നാടകങ്ങളും പരിഗണിക്കും. ഏകാംഗനാടകങ്ങൾ പരിഗണിക്കില്ല. 2024 ഫെബ്രുവരി 10ന് പകൽക്കുറി എം.കെ.കെ.നായർ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.