കൊല്ലം: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ വിളംബര ജാഥ നടത്തി. ചാമക്കടയിൽ നിന്ന് തുടങ്ങിയ ജാഥ ചിന്നക്കടയിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ്, അൻസർ അസീസ്, വടക്കേവിള ശശി, എസ്.നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, കെ.ജി.തുളസീധരൻ, ഡി.ഗീതാകൃഷ്ണൻ, കെ.എം.റഷീദ്, മുഹമ്മദ് ഷാഫി, ബേബിച്ചൻ എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ 10ന് മാവേലിക്കര സി.എം.സ്റ്റീഫൻ ശവകുടീരത്തിൽ നിന്ന് ഛായാചിത്ര ജാഥയും ഓച്ചിറയിൽ നിന്ന് പതാകജാഥയും പള്ളിമുക്ക് പി.എ.അസീസ് സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖാ ജാഥയും ഏരൂർ രാമഭദ്രന്റെ ബലികുടീരത്തിൽ നിന്ന് കൊടിമര ജാഥയും വൈകിട്ട് ആറിന് ചിന്നക്കടയിൽ സമാപിക്കും. എ.കെ.ഹഫീസ് പതാകയും ദീപശിഖയും ഛായാചിത്രവും ഏറ്റുവാങ്ങും.
9ന് കൊല്ലം നഗരത്തിൽ തൊഴിലാളികളുടെ ശക്തി പ്രകടനവും തുടർന്ന് ചിന്നക്കട ബസ് ബേയിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 10ന് തോപ്പിൽക്കടവ് ബ്രാഹ്മണ സമാജം ഹാളിൽ രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്യും.