കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവം 9ന് ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ആറ് വരെ അഷ്ടമുടി കായലിൽ കൊല്ലം ഡി.ടി.പി.സി ബോട്ട്ജെട്ടി മുതൽ തേവള്ളി പാലം വരെയുള്ള കായൽ ഭാഗത്ത് നടക്കുന്നതിനാൽ മത്സരാർത്ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മത്സരവള്ളങ്ങളും ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാത്തരം ജലയാനങ്ങളുടെ സാന്നിദ്ധ്യവും സഞ്ചാരവും നിരോധിച്ചതായി ജലസേചനവിഭാഗം എക്സി. എൻജിനിയർ അറിയിച്ചു.