ലൊല്ലം: സംസ്ഥാന വ്യാപകമായ ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ജില്ലയിലും ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത 7,871 രൂപ വിജിലൻസ് കൈവശം വച്ചിരുന്നു. അഞ്ചൽ മൃഗാശുപത്രിയിൽ ഫീസുകളായി ലഭിക്കുന്ന തുക കൃത്യമായി ട്രഷറിയിൽ അടച്ചിരുന്നില്ല. ഇവിടെ ഡോക്ടറുടെ മുറിയിൽ സ്വകാര്യ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്ന് കണ്ടെത്തിയതായും വിജിലൻസ് അറിയിച്ചു. കൊട്ടാരക്കര മൃഗാശുപത്രിയിൽ സ്റ്റോക്ക് രജിസ്റ്ററില്ലാത്ത മരുന്നുകളും ഉണ്ടായിരുന്നു.