കൊട്ടാരക്കര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനാകും. 11.30ന് പ്രതിനിധി സമ്മേളനം. വൈകിട്ട് 3.30ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അഭിവാദ്യപ്രസംഗം നടത്തും. വൈകിട്ട് 4.30ന് പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും.