കൊട്ടാരക്കര: ലൈബ്രറി കൗൺസിൽ നെടുവത്തൂർ പഞ്ചായത്തുതല ബാലോത്സവം ഇന്ന് നെടുവത്തൂർ ഗാലക്സി ലൈബ്രറിയിൽ നടക്കും. രാവിലെ 9.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ഉദ്ഘാടനം ചെയ്യും. നേതൃസമിതി കൺവീനർ കെ.കുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബ്ളോക്ക് പഞ്ചായത്തംഗം കെ.ഐ.ലതീഷ്, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ബീന സജീവ്, കോട്ടാത്തല ശ്രീകുമാർ, ആനയം തുളസി, വിധു ബാബു, ഡി.രാജു, കെ.ശശികുമാർ, കിരൺ, കെ.ജി.വിമൽ എന്നിവർ സംസാരിക്കും. തുടർന്ന് കലാ-സാഹിത്യ മത്സരങ്ങൾ. വൈകിട്ട് 5ന് സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് സമ്മാനദാനം നടത്തും.