 
കൊട്ടാരക്കര: കടയ്ക്കോട് ശ്രീനാരായണ ഗുരു സംസ്കൃത ഹൈസ്കൂളിൽ ടീൻസ് ക്ളബ് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എസ്.മനീഷയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കരീപ്ര ഗവ.ആയുർവേദ ഡിസ്പെൻസറിയിലെ ഡോ.എസ്.ദീപ ഉദ്ഘാനം ചെയ്തു. സ്കൂൾ മാനേജർ എൻ.ഉമനാഥ ശങ്കർ, കോ-ഓർഡിനേറ്റർ ആർ.രമ്യ എന്നിവർ സംസാരിച്ചു.