തങ്കശേരി: നവീകരണചിനായി കാവൽ- ബിഷപ്പ് ഹൗസ് റോഡ് മൂന്ന് മാസം മുമ്പ് കുത്തിയിളക്കി മെറ്റൽ നിരത്തിയെങ്കിലും ടാറിംഗ് അനന്തമായി നീളുന്നത് യാത്ര ദുരിതത്തിലാമാക്കി. സൈക്കിൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഏറെ വലയുന്നത്. കൂർത്ത മെറ്റലുകളിൽ കയറി വാഹനങ്ങൾ പഞ്ചറാവുന്നതും നിത്യസംഭവമാണ്.

ഫിഷറീസിന്റെ ഫണ്ട് ഉപയോഗിച്ചു ഹാർബർ എൻജിനീയറിംഗ് വകുപ്പാണ് റോഡ് നിർമ്മിക്കേണ്ടത്. ടാറിന്റെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധിയായി പറയുന്നത്. അപ്രതീക്ഷിതമായെത്തിയ കാലവർഷവും പണികൾ നീളാൻ കാരണമായി. മഴ മാറിയപ്പോൾ റോഡരികിലെ വീടുകളിൽ പൊടി ശല്ല്യവും അനുഭപ്പെട്ടു. 12 ന് ടാർ എത്തുമെന്നാണ് ഹാർബർ എൻജിനിയറിഗ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, റോഡ് പണി ആരംഭിക്കാൻ അനുകൂല ഘടകങ്ങൾ ഒത്തുവന്നപ്പോൾ കരാറുകാരന് വ്യക്തിപരമായി അസൗകര്യങ്ങൾ സംഭവിച്ചത് ടാറിംഗിനെ ബാധിക്കുമോയെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. അങ്ങനൊരു സാഹചര്യമുണ്ടാവുകയും ബദൽ മാർഗം സ്വീകരിക്കാതിരിക്കുകയും ചെയ്താൽ ടാർ ഉരുകിയിറങ്ങി വീണ്ടും പണി അനിശ്ചിതത്വത്തിലാകും.

മഴ മാറിയാൽ പണി ആരംഭിക്കുമെന്ന് അധികൃതരുടെ വാക്കാലുള്ള ഉറപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ എം.മുകേഷ് എം.എൽ.എ വിഷയം ഹാർബർ എൻജിനിയറിംഗ് അധികൃതരുമായി സംസാരിക്കുമെന്ന്ഉറപ്പ് നൽകിയിട്ടുണ്ട്

സിറിൽ സാൽവദോർ

കേരളകൗമുദി ബിഷപ്പ് പാലസ് ഏജന്റ്

ഓടയുമായി ബന്ധപ്പെട്ട് പരിസരവാസികൾക്ക് ചില ആശങ്കകളുണ്ടായിരുന്നത് പരിഹരിച്ചു. അടുത്ത ദിവസം തന്നെ ടാർ എത്തിയേക്കും. കരാറുകാരന് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല

ഹാർബർ എൻജിനിയറിംഗ് അധികൃതർ