അഞ്ചൽ: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളന നഗരിയിൽ ഉർത്തുന്നതിന് ജില്ലാ സെക്രട്ടറി ഏരൂർ സുഭാഷ് ക്യാപ്ടനായിട്ടുള്ള കൊടിമര ജാഥയ്ക്ക് തുടക്കമായി. നെട്ടയത്ത് രാമഭദ്രന്റെ ശവകുടീരത്തിൽ നിന്ന് ആരംഭിച്ച യാത്രയുടെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം.എം.നസീർ ഏരൂർ സുഭാഷിന് കൊടിമരം കൈമാറി നിർവഹിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എം.നസീർ പറഞ്ഞു. ഐ.എൻ.ടി.യു.സി മേഖലാ ചെയർമാൻ സാബു ഏബ്രഹാം അദ്ധ്യക്ഷനായി. മുൻ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. അഞ്ചൽ സോമൻ, കെ.പി.സി.സി അംഗം അഡ്വ. സൈമൺ അലക്സ്, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.ശശിധരൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, മറ്റ് നേതാക്കളായ എ.സക്കീർ ഹുസൈൻ, സി.ജെ.ഷോം, കുളത്തൂപ്പുഴ സലീം, പി.ബി.വേണുഗോപാൽ, അഗസ്ത്യക്കോട് രാധാകൃഷ്ണൻ, അഡ്വ. ജി.സുരേന്ദ്രൻ, ആയൂർ ഗോപിനാഥ്, ഗീവർഗീസ്, പത്തടി സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.