photo
ബി.ആർ. സി യൂണിറ്റ് സമ്മേളനം കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.എ. സമദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി ബി.ആർ.സി യൂണിറ്റ് സമ്മേളനം കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എ.എ.സമദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിൻ കൺവീനർ ചിലങ്കമോൾ അദ്ധ്യക്ഷയായി. യൂണിറ്റ് അംഗങ്ങളായ രഞ്ജിനി രക്തസാക്ഷി പ്രമേയവും സുനിത അനുശോചന പ്രമേയവും കൺവീനർ അനീസ പ്രവർത്തന റിപ്പോർട്ടും കെ.ആർ.ടി. എ ജില്ലാ സെക്രട്ടറി ബ്ലെസി ബെന്നി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.കെ.എസ്. ടി .എ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സ്വപ്ന എസ്.കുഴിത്തടത്തിൽ, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം കെ. രാജീവ്, കെ.ആർ. ടി. എ ജില്ലാ ട്രഷറർ വിനു ആന്റണി എന്നിവർ സംസാരിച്ചു.സ്പെഷ്യൽ എഡ്യുക്കേറ്റർ മാരുടെ ജോലി സ്ഥിരതയും ശമ്പള വർദ്ധനവും ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ,ബി.ഷാഹിന ( യൂണിറ്റ് കൺവീനർ), എം.എ.അനീസ ( യൂണിറ്റ് ജോയിൻ കൺവീനർ ).എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.