 
കരുനാഗപ്പള്ളി : യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കുറ്റ വിചാരണ സദസ് വിജയിപ്പിക്കാൻ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്രിയിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി 51 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു . യു.ഡി.എഫ് ചെയർമാൻ സുരേഷ് പനക്കുളങ്ങരയുടെ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ താഷ്കന്റ്, പി.രാജു , എം.എ.സലാം, ബിന്ദു ജയൻ, ചക്കാലത്തറ മണിലാൽ, വാഴയത്തു ഇസ്മയിൽ, എൻ. അജയകുമാർ,തങ്കച്ചൻ, കൗൺസിലർ, സിംലാൽ, റഹിയാനത്ത് ബീവി, അശോകൻ അമ്മവീട്, എം.കെ. വിജയഭാനു , വി.കെ.രാജേന്ദ്രൻ, ചിത്ര വിനോദ്, ജോൺസൺ ,ഫിലിപ്പ് മാത്യു, സുഭാഷ് ബോസ്, താഹിർ, ഷാജഹാൻ വാഴേത്തു, പുതുക്കാട് താഹ, അലി, ബിജു, രഘു, അരുൺ, മോളി, ഷിബു മനേശ്വരി, പ്രീജ അനിൽകുമാർ, തുളസി ലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു.