കൊല്ലം: ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മ ഗ്രാമത്തിൽ നിന്ന് 28ന് ആരംഭിക്കുന്ന 32-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ജില്ലയിലെ 25 കേന്ദ്രങ്ങളിൽ സ്വീകരണം നൽകാൻ വിവിധ സാംസ്‌കാരിക - സമുദായ സംഘടനകളുടെ സംയുക്ത നേതൃയോഗം തീരുമാനിച്ചു.
പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ്‌മോഹൻ യോഗം ഉദ്‌ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി. സിദ്ധനർ സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ, കേരള വേടർ സമാജം പ്രസിഡന്റ് പട്ടംതുരുത്ത് ബാബു, ശ്രേഷ്ഠ ഭാഷ മലയാളം ശാസ്ത്ര കലാസാഹിത്യ സാംസ്‌കാരിക വേദി ചെയർമാൻ പോൾ രാജ് പൂയപ്പള്ളി, ജനറൽ സെക്രട്ടറി കവി ഉണ്ണി പുത്തൂർ, വാളകം ശിവപ്രസാദ്, ഉപ ക്യാപ്ടന്മാരായ ശാന്തിനി കുമാരൻ, എം.എൻ.നടരാജൻ ഉഷസ്, രതി സുരേഷ് ഇടമൺ, ശോഭന ആനക്കോട്ടൂർ, ഓടനാവട്ടം ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. പുത്തൂർ മുതൽ കൊല്ലം ജില്ലാ അതിർത്തിയായ കാപ്പിൽ വരെയുള്ള 25 കേന്ദ്രങ്ങളിലാണ് പദയാത്രയെ സ്വീകരിക്കുന്നത്.