കൊല്ലം: ഈ വർഷത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഇന്ന് കൊല്ലം നഗരത്തിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം താലൂക്ക് ജംഗ്ഷനിൽ നിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈം ബ്രാഞ്ച് ജംഗ്ഷനിൽ നിന്ന് ലിങ്ക് റോഡ് ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വള്ളംകളി കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ ആശ്രാമം മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് പാർക്ക് ചെയ്യണം.