കൊല്ലം: മുക്കം കുന്നത്ത് തൊടിയിൽ വീട്ടിൽ സമനെ മുൻ വിരോധം നിമിത്തം കുത്തി പരിക്കേൽപ്പിച്ച കേസിൽ മുക്കം ഓശാന നഗറിൽ ഷിഹാബിനെ (38) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. സമനും ഷിഹാബിന്റെ ബന്ധുക്കളുമായി വർഷങ്ങൾക്ക് മുമ്പ് വഴക്കുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് 7ന് മുക്കം ബസ് സ്റ്റോപ്പിന് സമീപം നിൽക്കുകയായിരുന്ന സമനെ പ്രതിയായ ഷിഹാബ് വയറ്റിൽ കുത്തി. തുടർന്ന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അനീഷ്, മധു, എ.എസ്.ഐ നൗഷാദ് സി.പി.ഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.