kudumba-
നവകേരള സദസിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ സംഘടിപ്പിച്ച കുടുംബ സദസ് സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: നവകേരള സദസ് വിജയിപ്പിക്കുന്നതിനായി തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബ സദസ് സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു.വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലീം മണ്ണേൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, നദീർ അഹമ്മദ്, എസ്.സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ വി.കല, സി.ഡി.എസ് അംഗം ബിനിഷ എന്നിവർ സംസാരിച്ചു.