കൊല്ലം: മനയിൽ കുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ ഡ്രസ് മേക്കിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത: ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജിയിൽ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിംഗ് / ഗാർമെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി/ കോസ്റ്റൂം ഡിസൈനിംഗിലുള്ള ഡിപ്ലോമയും (കുറഞ്ഞത് രണ്ട് വർഷം) ബന്ധപ്പെട്ട മേഖല രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിംഗ് ട്രേഡിലുള്ള എൻ.ടി.സി/ എൻ.എ.സിയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 13 രാവിലെ 11ന് ഐ.ടി.ഐയിൽ എത്തണം. ഫോൺ: 0474 2793714.