കൊട്ടിയം: മജിഷ്യൻ ഷിജു മനോഹറിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊട്ടിയം ഒലിപ്പിൽ കോംപ്ളക്സ് നഗറിൽ ഇന്നു വൈകിട്ട് ആറിന് മജിഷ്യൻ സാമ്രാജിന്റെ നേതൃത്വത്തിൽ 15 മാന്ത്രികർ പങ്കെടുക്കുന്ന മായാജാല വിസ്മയം അരങ്ങേറും. സംഗീത സദസ്, ശാസ്ത്ര അവബോധ സെമിനാർ, കോമഡി ഷോ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.