photo
Photഅമ്പലത്തും ഭാഗം ജയജോതി വി.എച്ച് .എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം കെ.എസ്.ഇ.ബി സബ് എൻജിനീയർ ശിവപ്രസാദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പൊതു വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം വി.എച്ച്.എസ്.ഇ വിഭാഗവും എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് നടത്തുന്ന ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി പോരുവഴി അമ്പലത്തുംഭാഗം ജയജ്യോതി വി.എച്ച്.എസ്.എസിലെ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശാസ്താംനട ജംഗ്ഷനിൽ ഊർജ്ജ സംരക്ഷണ വലയം തീർക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. കെ.എസ്.ഇ.ബി സബ് എൻജിനീയർ ശിവപ്രസാദൻ പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങളെ പറ്റി വിശദീകരിച്ചു. പി.ടി. എ പ്രസിഡന്റ് ഹാരിസ് തോപ്പിൽ,പ്രോഗ്രാം ഓഫീസർ രമേശ് ,പി.ടി.എ സെക്രട്ടറി ഗോപകുമാർ, അദ്ധ്യാപകരായ പ്രകാശ്കുമാർ, വിപിൻ എന്നിവർ സംസാരിച്ചു.