കൊല്ലം: നെടുമ്പന പള്ളിമൺ പൂങ്കോട്ട് കിഴക്കതിൽ വീട്ടിൽ തങ്കമണിയെ (69) കൊല്ലം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. വർഷങ്ങളായി പള്ളിമണിൽ താമസിച്ചിരുന്ന തങ്കമണിയുടെ ഭർത്താവ് നാളുകൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. മാനസികാസ്വസ്ഥ്യതയുള്ള മകനോടൊപ്പം താമസിക്കവേ, മകന്റെ പെരുമാറ്റങ്ങളിൽ ബുദ്ധിമുട്ടിലായ തങ്കമണി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.കണ്ണനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ ആവശ്യപ്പെട്ടതനുസരിച്ച് നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ തങ്കമണിയെ ഏറ്റെടുക്കുകയായിരുന്നു. പള്ളിമൺ വാർഡ് മെമ്പർ ശോഭനകുമാരി, നവജീവൻ അഭയകേന്ദ്രം പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ഹരിസോമൻ പൊതു പ്രവർത്തകരായ സീന കുളപ്പാടം, നഹാസ് തുടങ്ങിയവർ പങ്കെടുത്തു.