കൊല്ലം: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണ പദ്ധതിയിലേക്ക് എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി. ആൻഡ് എ.എച്ച്, ബി.ആർക്ക്, എം.ആർക്ക്, പി.ജി. ആയുർവേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.എസ്, എം.ഡി.എസ്, എം.വി.എസ്.സി. ആൻഡ് എ.എച്ച്, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി ജനുവരി 5. വിവരങ്ങൾക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0474 2799845.