photo-
നവകേരള സദസിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ് .ഐ പോരുവഴി കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടയോട്ടം സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവ ശങ്കരപിള്ള ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : നവകേരള സദസിന്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ പോരുവഴി കിഴക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ ജംഗ്ഷൻ മുതൽ ശാസ്താംനട വരെ കൂട്ടയോട്ടം നടത്തി. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്‌തു. ഡി.വൈ ..എഫ് ഐ മേഖലാ പ്രസിഡന്റ് എസ് .ഷാനവാസ് അദ്ധ്യക്ഷനായി.

സമാപന യോഗം സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു ഉദ്ഘാടനം ചെയ്തു . സി.പി.എം ശൂരനാട് ഏരിയ സെന്റർ അംഗം ബി .ബിനീഷ്, ഡി.വൈ. എഫ്.ഐ ബ്ലോക്ക് ട്രഷറർ പി.കെ. ലിനു , ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, വാർഡ് മെമ്പർ ശ്രീതാ സുനിൽ ,സി.ഡി.എസ് ചെയർപേഴ്സൺ എൻ.പുഷ്പലത ,എൽ.സി മെമ്പർമാരായ ശിവൻപിള്ള , രാജൻബാബു എന്നിവർ സംസാരിച്ചു. ഡി.വൈ. എഫ്. ഐ മേഖല കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.എസ്. അനന്തകൃഷ്ണൻ സ്വാഗതവും ട്രഷറർ ആർ. അനന്ദു നന്ദിയും പറഞ്ഞു.