പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ മാത്ര ഗവ.സ്കൂളിൽ വച്ച് സൗജന്യ ഗ്ലാസ് പെയിന്റിംഗിൽ പരിശീലന ക്ലാസ് ഇന്ന് രാവിലെ 10 മുതൽ നടക്കും. കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതികമ്മ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യും. സ്ഥിരം സമിതി അദ്ധ്യക്ഷ ജി.എസ്. ലക്ഷ്മി ചടങ്ങിൽ അദ്ധ്യക്ഷയാകും. എ.ഗോപി (ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ),അൽ അമീന (എൻ.സി.ഡി.സി, പി.ആർ.ഒ കോഡിനേറ്റർ), എസ്.ജയശ്രീ (എൻ.സി .ഡി. സി, പി .ആർ. ഒ ) തുടങ്ങിയവർ സംസാരിക്കും. ലതിക ബൈജു (സി.ഡി.എസ് ചെയർപേഴ്സൺ )സ്വാഗതവും എ.എസ്.കല നന്ദിയും പറയും. ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകും.
ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജ്യനമായി നൽകുകയും അവർ ചെയ്ത
ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്യും.
നിങ്ങളുടെ സ്ഥാപനങ്ങളിൽ ഇത്തരം സൗജന്യ ക്ലാസുകൾ നടത്താൻ 9288026145 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടമെന്നും അധികൃതർ അറിയിച്ചു.