കൊട്ടാരക്കര: ഭാരതീയ വികലാംഗ ഐക്യ അസോസിയേഷൻ കുളക്കട യൂണിറ്റിന്റെ നേതൃത്വത്തിൽ വികലാംഗ ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പെരുംകുളം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പൂവറ്റൂർ രാധാകൃഷ്ണൻ, അംബിക, സിജു എന്നിവർ സംസാരിച്ചു. വികലാംഗ പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.