c
നെടുങ്ങോലം രഘു

കൊല്ലം: പ്രതികരണം കലാ - സാംസ്കാരിക വേദി എർപ്പെടുത്തിയ ഒൻപതാമത് പ്രതികരണം അവാർഡ് കോൺഗ്രസ് നേതാവും പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റുമായ നെടുങ്ങോലം രഘുവിന്. പൊതുരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രതികരണം മാസികയുടെ 28-ാം സമ്മേളനത്തിൽ അവാർഡ് സമർപ്പണം നടത്തും. കോയിവിള രാമചന്ദ്രൻ, ഉമയനല്ലൂർ തുളസീധരൻ, എം.ആർ.മോഹനൻ പിള്ള എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർ‌‌ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രതികരണം കലാ സാംസ്കാരിക വേദി പ്രസിഡന്റ് കോയിവിള രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ഉമയനല്ലൂർ തുളസീധരൻ, വൈസ് പ്രസിഡന്റ് എം.ആർ.മോഹനൻപിള്ള, സെക്രട്ടറി ബിന്ദുചന്ദ്രൻ, വൈസ് പ്രസിഡന്റ് ആർ.സ്മിത എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.